gg

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സാംസ്‌കാരിക വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവരുമായി ചേർന്ന് ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യോത്സവം നവംബർ രണ്ടാം വാരം കൊല്ലത്ത് സംഘടിപ്പിക്കും.

ശ്രീനാരായണഗുരു ഇന്റർനാഷണൽ സെമിനാർ, സംവാദം, സാഹിത്യ ചർച്ച, പുസ്തകോത്സവം, കലാപരിപാടികൾ എന്നിവ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഓപ്പൺ യൂണിവേഴ്സി വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ ബി.ജയശ്രീ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, സെക്രട്ടറി ഡി.സുകേശൻ, സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ബിജു.കെ.മാത്യു, കെ. ശ്രീവത്സൻ, എ.നിസാമുദ്ദീൻ, ഡോ. എ.പസ്‌ലിത്തിൽ, ഡോ. സി.ഉദയകല തുടങ്ങിയവർ സംസാരിച്ചു.

മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, സജി ചെറിയാൻ, ജെ.ചിഞ്ചുറാണി, ആർ.ഗണേഷ് കുമാർ എന്നിവർ മുഖ്യ രക്ഷാധികാരികളായും ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കളക്ടർ എൻ.ദേവിദാസ് എന്നിവർ രക്ഷാധികാരികളായുള്ള സംഘാടകസമിതി രൂപീകരിച്ചു. ഡോ. വി.പി.ജഗതിരാജ് (ചെയർമാൻ), അഡ്വ. ബിജു.കെ മാത്യു (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് യെ ക്യുറേറ്ററായി തിരഞ്ഞെടുത്തു.