കൊട്ടാരക്കര: രാഷ്ട്രീയ ലാഭത്തിനു വേണ്ടി തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര വകുപ്പിന്റെ ക്രമിനൽവത്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാന പ്രകാരം കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്കു കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കൊട്ടാരക്കര സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന കൂട്ടായ്മ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് കെ.ജി. അലക്സ് അദ്ധ്യക്ഷനായി. അഡ്വ. ബ്രിജേഷ് ഏബ്രഹാം, ഇഞ്ചക്കാട് നന്ദകുമാർ , ബേബിപടിഞ്ഞാറ്റിൻകര, വി.ഫിലിപ്പ്, ആർ. മധു, താമരക്കുടി പ്രദീപ്, ജലജ ശ്രീകുമാർ, പി.ബാബു തുടങ്ങിയവർ സംസാരിച്ചു.