sn-

കൊല്ലം: ശ്രീനാരായണ വനിത കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ ഹിന്ദി വാരാഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് സെമിനാർ ഹാളിൽ ഐ.ആർ.ഇ.എൽ ഇന്ത്യാ ലിമിറ്റഡ് ആലുവ ഡിവിഷനിലെ ഔദ്യോഗിക ഭാഷ സീനിയർ മാനേജർ എസ്.ജാനകി നിർവഹിച്ചു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, മുംബയ് ഹിന്ദുസ്ഥാനി പ്രചാർ സഭ, അമൻ പബ്ലിഷേഴ്സ് യു.പി, ശ്രീനാരായണ വനിതാ കോളേജിലെ ഐ.ക്യു.എ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. കോളേജ് പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ അദ്ധ്യക്ഷയായി. ഐ. ആർ.ഇ.എൽ ഇന്ത്യ ലിമിറ്റഡ് ചവറ ഡിവിഷണലിലെ ഔദ്യോഗിക ഭാഷ സീനിയർ മാനേജർ സുജാത മേനോൻ, ഹിന്ദി വിഭാഗം അദ്ധ്യക്ഷ പ്രൊഫ. എ.മഞ്ജു, ഐ.ക്യു.എ.സി കോ ഓഡിനേറ്റർ ഡോ. എസ്.ആർ.റെജി, പി.ടി.എ സെക്രട്ടറി ഡോ.ആർ.രമ്യ, ഹിന്ദി വിഭാഗം അദ്ധ്യാപിക ഡോ. ജെ.വീണ എന്നിവർ സംസാരിച്ചു.