കൊല്ലം: വിജയദശമി ദിനമായ ഒക്ടോബർ 13ന് കൊല്ലം ശാരദാമഠത്തിൽ കേരളകൗമുദിയുടെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും ശാരദാമഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാരംഭം നടക്കും. രാവിലെ 7ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപം തെളിക്കും. പ്രമുഖർ കുരുന്നുകൾക്ക് ആദ്യക്ഷരം പകരും. കേരളകൗമുദി ഓഫീസിലും (ഫോൺ: 9946105555) കൊല്ലം യൂണിയൻ ഓഫീസിലും (ഫോൺ: 0474-2746196) വിദ്യാരംഭത്തിന് പേര് രജിസ്റ്റർ ചെയ്യാം.