കൊല്ലം: വന്യജീവി ആക്രമണങ്ങൾക്കെതിരെ ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്ന് ന്യുഡൽഹിയിൽ കർഷകർ നടത്തുന്ന പാർലമെന്റ് മാർച്ചിനോടനുബന്ധിച്ച് പുനലൂർ ഡി.എഫ്.ഒ ഓഫീസിലേക്ക് കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും.
വനം വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന മാർച്ച രാവിലെ 10ന് പുനലൂർ റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിക്കും. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്യും. മാർച്ച് വിജയിപ്പിക്കണമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് ബിജു.കെ.മാത്യു, സെക്രട്ടറി സി.ബാൾഡുവിൻ എന്നിവർ അഭ്യർത്ഥിച്ചു.