permon-

കൊല്ലം: പെരുമൺ എൻജിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആശ്രമം മൈതാനം, അഡ്വഞ്ചർ പാർക്ക് പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ വിവിധ എൻജിനീയറിംഗ് കോളേജുകൾ പങ്കെടുത്തു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ എൽ. അനിൽകുമാർ ക്ലീനിംഗ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്ര മുഖ്യപ്രഭാഷണം നടത്തി.

സർവീസ് സ്കീം ജില്ലാ കോ ഓർഡിനേറ്റർ എസ്.രതീഷ് സ്വാഗതം പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജു സി.നായർ,സബ് ഇൻസ്പെക്ടർ ഡി. ശ്രീകുമാർ, സാമൂഹിക പ്രവർത്തകരായ ആർ. പത്മജൻ, മുബീന എന്നിവർസംസാരിച്ചു.

500ൽ പരം വോളണ്ടിയർമാർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. വരുൺ ചന്ദ്, മുഹമ്മദ് സബീൽ, ഡോ. സ്മിത, സൊഹൈൽ എന്നിവർ നേതൃത്വം നൽകി.