കൊല്ലം: കുണ്ടറ പള്ളിമുക്ക് എം.ജി.ഡി.എസ്.എസ് ഫോർ ബോയ്സ് സ്കൂളിൽ നടക്കുന്ന 56-ാമത് സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘം രൂപീകരണയോഗം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ബോൾ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബോൾ ബാഡ്മിന്റൺ ജില്ലാ സെക്രട്ടറി മുബാഷ് പറഞ്ഞു. കുണ്ടറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഓമനക്കുട്ടൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. വിനോദ്, വാർഡ് മെമ്പർ ദേവരാജൻ, കുണ്ടറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ബാബുരാജ്, സംസ്ഥാന അസോസിയേഷൻ ഭാരവാഹികളായ എ. റഷീദ്, ചന്ദ്രസേനൻ, സ്കൂൾ പ്രിൻസിപ്പൽ സജി, ഹെഡ്മാസ്റ്റർമാരായ ജേക്കബ്, റോയി, പി.ടി.എ പ്രസിഡന്റ് സാജു തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാനായി പി.സി. വിഷ്ണുനാഥ് എം.എൽ.എയും ജനറൽ കൺവീനറായി എം. ശ്രീകുമാറിനെയും തിരഞ്ഞെടുത്തു.