കൊല്ലം: ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിക്കുന്നതായും കള്ളക്കേസിൽ കുടുക്കുന്നതായും ആരോപിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കോളേജിൽ സംഘടിപ്പിച്ച ഓണാഘോഷം അലങ്കോലപ്പെടുത്താൻ പ്രിൻസിപ്പൽ എസ്.ഐയുമായി ആസൂത്രിത നീക്കം നടത്തിയതായി യദുകൃഷ്ണൻ ആരോപിച്ചു. മാർച്ചിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ദിനേശ് ബാബു, തുണ്ടിൽ നൗഷാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ, കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം അമൃതപ്രിയ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരി പുത്തനമ്പലം, കെ.എസ്.യു ജില്ലാ ഭാരവാഹികളായ അജ്മൽ ഷാ, ശ്യാം ചവറ, മീനാക്ഷി ,അനു കെ. വൈദ്യൻ, അൻവർ ബിജു, ആസിഫ് ഷാജഹാൻ, അഭിറാം ഗോകുലം, അരവിന്ദ് അനയടി,ജോബിൻ തലച്ചിറ, സൈദു, അജിൻ വാഴൂർ,അരവിന്ദ് ചാത്തന്നൂർ, ആഷിൽ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അഭിഷേക്
എന്നിവർ പങ്കെടുത്തു.