കൊല്ലം: എം.മുകേഷ് എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ നാടകമാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഡോ. ശൂരനാട് രാജശേഖരൻ. രാഷ്ട്രീയ ധാർമ്മികത അവശേഷിക്കുന്നുണ്ടെങ്കിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കണം. അതിന് തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ സി.പി.എം ആർജ്ജവം കാണിക്കണമെന്നും രാജശേഖരൻ അവശ്യപ്പെട്ടു.
ലൈംഗികാരോപണത്തിൽ പെട്ട് ഒരു എം.എൽ.എ അറസ്റ്റിലാവുന്നത് ജില്ലയുടെ ചരിത്രത്തിൽ ആദ്യമാണ്. മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം സി.പി.എമ്മിലും ശക്തമാണ്. പിണറായി വിജയനെ പേടിച്ച് ആരും പരസ്യമായി പറയുന്നില്ലെന്ന് മാത്രം. ലോക് സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിലൂടെ കൊല്ലം പൗരാവലി മുകേഷിനെതിരാണെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.