കൊല്ലം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി ഒക്ടോബർ 2, 3 തീയതികളിൽ കൊല്ലം എസ്.എൻ കോളേജിൽ വച്ച് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു. രാവിലെ 9ന് രജിസ്ട്രേഷൻ. 2ന് രാവിലെ 9.30 മുതൽ 11.30 വരെ എൽ.പി മുതൽ കോളേജ് തലം വരെ പെൻസിൽ ഡ്രോയിംഗും രാവിലെ 11.45 മുതൽ ഉച്ചയ്ക്ക് 12.45 വരെ എച്ച്.എസ്, കോളേജ് വിഭാഗങ്ങൾക്ക് ഉപന്യാസരചനയും ഉച്ചയ്ക്ക് 2.15 മുതൽ 4.15 വരെ എൽ.പി മുതൽ കോളേജ് തലം വരെ വാട്ടർകളർ പെയിന്റിംഗും നടക്കും. 3ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ എച്ച്.എസ്, കോളേജ് വിദ്യാർത്ഥികൾക്ക് പ്രശ്നോത്തരി മത്സരവും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ പ്രസംഗ മത്സരവും നടക്കും. 2500, 1500, 1000 രൂപ വീതമാണ് സമ്മാനം. എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്വാശ്രയ സ്കൂളുകളിലെയും കോളേജ്, പ്രൊഫഷണൽ കോളേജ്, പോളിടെക്നിക് എന്നിവിടങ്ങളിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഫോൺ: 8547603706. വെബ് സൈറ്റ്: www.forest.kerala.gov.in.