കൊല്ലം: കൊല്ലം സിറ്റി ജില്ലാ പൊലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സ്മെന്റ് വിഭാഗം) ചേർന്ന് മെഗാ ഇ -ചെല്ലാൻ അദാലത്ത് സംഘടിപ്പിക്കും. കേരള പൊലീസും മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പും ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 മുതൽ പിഴ അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്ന് ഒഴിവാകാനാകും. 26, 27, 28 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കൊല്ലം സിറ്റി ജില്ലാ പൊലീസ് കാര്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ടെത്തി ഓൺലൈനായി പിഴ ഒടുക്കാം. ഫോൺ: 9497930916 (പൊലീസ്), 0474 2993335 (എം.വി.ഡി).