കൊല്ലം: ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ കൗൺസിലർ നിയമനം നടത്തുന്നു. യോഗ്യത: സാമൂഹ്യസേവനം / സോഷ്യോളജി / സൈക്കോളജി / പൊതുജനാരോഗ്യം / കൗൺസലിംഗ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ കൗൺസലിംഗ് ആൻഡ് കമ്മ്യുണിക്കേഷനിൽ പി.ജി ഡിപ്ലോമ, സർക്കാർ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, സ്ത്രീകളുടെയും കുട്ടികളുടെയും വികസന മേഖലയിലെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായപരിധി: 40. യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ മൂന്നിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കൊല്ലം-691013 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0474 2791597.