കുടവട്ടൂ‌ർ : സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ഹ്യുമാനിറ്റീസ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 6ന് സെമിനാറും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിക്കുന്നു. ഓടനാവട്ടം കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ പകൽ 2ന് നടക്കുന്ന സെമിനാർ‌ കേരള കൗമുദി റഡിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. സി.ആർ.എച്ച്.എസ് പ്രസിഡന്റ് ഡോ.എൻ. വിശ്വരാജൻ അദ്ധ്യക്ഷനാകും. "കാലാവസ്ഥാവ്യതിയാനം- പ്രശ്‌നങ്ങളും പ്രതിവിധിയും" എന്ന വിഷയത്തിൽ സെമിനാർ യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻക്ലൈമറ്റ് ക്രൈസിസ് കമ്മീഷൻ മെമ്പർ ഡോ. ഷേർലി. പി. ആനന്ദ് അവതരിപ്പിക്കും. മുതിർന്ന പത്രപ്രവർത്തകൻ പല്ലിശ്ശേരി, ഡോ.ജി.രഘുകുമാർ (റിട്ട.പ്രൊഫ.)
കെ.മോഹനൻ (റിട്ട.ജോ.എക്സൈസ് കമ്മിഷണർ ആൻഡ് പ്രിൻസിപ്പൽ, ട്രെയിനിംഗ് അക്കാഡമി തൃശൂർ)
ഡോ. ജോർജ്ജ് തോമസ്, ജേക്കബ് പണയിൽ തുടങ്ങിയവർ സംസാരിക്കും. ഡോ. വി. എസ്.ഹരിലക്ഷ്മ‌ി

പ്രതിഭകളെ പരിചയപ്പെടുത്തും. ഡോ. ഷേർലി പി. ആനന്ദ് (പരിസ്ഥിതി പഠന ഗവേഷണ രംഗത്തെ സമഗ്രസംഭാവന മുൻനിർത്തി) , എസ്. നവമി (എം.എ സൈക്കോളജി 2-ാം റാങ്ക്, മാംഗ്ലൂർ യൂണിവേഴ്‌സിറ്റി 2024) എന്നിവ‌ർ പുരസ്കാരം ഏറ്റുവാങ്ങും. ഡോ. കിരൺ രവീന്ദ്രൻ നന്ദി പറയും.