 
കരുനാഗപ്പള്ളി: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വത്കരണം അവസാനിപ്പിക്കുക, തൃശൂർ പൂരം കലക്കിയവരെ തുറുങ്കിൽ അടക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പന്മന ബ്ലോക്ക് കമ്മിറ്റി ഇടപ്പള്ളിക്കോട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം അഡ്വ. പി.ജർമിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ അദ്ധ്യക്ഷനായി. കോലത്തു വേണുഗോപാൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി,അഡ്വ.യൂസഫ് കുഞ്ഞ്, ആർ.അരുൺരാജ്,പൊന്മന നിശാന്ത്,ഷംല നൗഷാദ്,ജോസ് വിമൽരാജ്,കോയിവിള സൈമൺ, നിഷാ സുനീഷ്, കോണിൽ രാജേഷ്, അൻവർ കാട്ടിൽ, ബിജുകുമാർ, അനന്ത കൃഷ്‌ണൻ, ജയചിത്ര,പന്മന ബാലകൃഷ്ണൻ,ഷാ കറുത്തേടം, വേലായുധൻകുട്ടി, ശാലിനി, ഡി.കെ അനിൽകുമാർ,ചന്ദ്രൻ എന്നിവർ സംസാരിച്ചു.