കരുനാഗപ്പള്ളി: അഴീക്കൽ ഗവ.ഹൈസ്കൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് വിവിധ പ്രവർത്തനങ്ങളോടെ സമാപിച്ചു. സമാപന ദിവസം ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പുതുതലമുറയെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ സായീശം വൃദ്ധ സദനത്തിലേയ്ക്ക് യാത്ര സംഘടിപ്പിച്ചു. അന്തേവാസികളെ നേരിട്ട് മനസിലാക്കിയ കുട്ടികൾ അവരോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. രാവിലെ അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി സുനാമി സ്മൃതി മണ്ഡപ പരിസരം വൃത്തിയാക്കുകയും തീരത്ത് കണ്ടൽത്തൈകൾ നടുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ കമലം ടീച്ചറുടെ മേൽനോട്ടത്തിൽ 27 സ്കൗട്ടുകളാണ് ക്യാമ്പിൽ പങ്കെടുത്തത്. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിൽ പ്രഥമാദ്ധ്യാപിക സ്മിത , പി.ടി.എ പ്രസിഡൻ് ലിജിമോൻ, എസ്.എസ്.ജി ചെയർമാൻ . ബിനു , പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സജികുട്ടൻ ,റാണി മോഹൻദാസ്, മദർ പി.ടി.എ പ്രസിഡന്റ് പ്രിയ , ധധ്യ , അദ്ധ്യാപികമാരായ സുമി , അനില , സുരഭി , നയന , മനോജ് അഴീക്കൽ ,അനൂപ് സഹദേവൻ, സ്കൗട്ട് രക്ഷിതാക്കൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.