ns
ഇഞ്ചക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന വയോജന മെഡിക്കൽ ക്യാമ്പ് ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ.ശ്രീജ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തും ചേർന്ന് വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഇഞ്ചക്കാട് ജനകീയ ആരോഗ്യകേന്ദ്രത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പുഷ്പകുമാരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പി. ശ്യാമളയമ്മ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. ഷീജ , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൽ ലത്തീഫ്, മെമ്പർമാരായ ടി.ഗീതാഭായ്, എസ്.സജീവ് കുമാർ , സി.മിനികുമാരി, അജ്മൽ ഖാൻ, ഡോ.ഗൗരി തുടങ്ങിയവർ സംസാരിച്ചു. ഡോ. മെർവിൻ വർഗീസ്, ഡോ.എസ്.കവിത, ഡോ.ഗംഗ ജെ.വിജയൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.