എഴുകോൺ : ഇടയ്ക്കിടം വിജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥശാലയുടെ ഓണാഘോഷ പരിപാടികളും കബഡി ടൂർണമെന്റും ജില്ലാ പഞ്ചായത്ത് മെമ്പർ ജയശ്രീ വാസുദേവൻ പിള്ളയും ബാലകലോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ഡോ.ജി.സഹദേവനും ഉദ്‌ഘാടനം ചെയ്തു. സമാപന സമ്മേളനം എഴുകോൺ പൊലീസ് ഇൻസ്‌പെക്ടർ മനോജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ആർ. സോമൻ അദ്ധ്യക്ഷനായി. മത്സര വിജയികൾക്കുള്ള സമ്മാന വിതരണം കരീപ്ര പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ എസ്. അശോകൻ നിർവഹിച്ചു. എസ്. രഞ്ജിത്ത്, കെ. വിമലാഭായി, വി. എൻ. പ്രസാദ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ആർ. ബാബു സ്വാഗതവും, ജോ. സെക്രട്ടറി എസ്.എസ്. ശ്യാംകുമാർ നന്ദിയും പറഞ്ഞു.റിട്ട. ട്രെയ്നിംഗ് സ്കൂൾ പ്രിൻസിപ്പൽ നാരായണപിള്ള സംഭാവന ചെയ്‌ത എം.കൃഷ്ണൻനായർ സാറിന്റെ സാഹിത്യ വാരഫലം 6 വാല്യം പുസ്തകങ്ങളും എസ്. രഞ്ജിത് സംഭാവന ചെയ്‌ത കവിത സമാഹാരവും ലൈബ്രേറിയൻ എൽ.സരസ്വതി, എസ്. വത്സല എന്നിവർ ഏറ്റുവാങ്ങി.