sanitary-napkin
ഇടയ്ക്കിടം വാളായിക്കോട് പോച്ചംകോണം കനാൽ പാതയുടെ വശങ്ങളിൽ വലിച്ചെറിഞ്ഞിരിക്കുന്ന സാനിട്ടറി നാപ്കിൻ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ.

എഴുകോൺ : വഴിയോരങ്ങളിൽ നിറയെ ഉപയോഗിച്ച് വലിച്ചെറിഞ്ഞ സാനിട്ടറി നാപ്കിനുകൾ.

മാലിന്യ മുക്ത ഹരിത കേരളത്തിനായുള്ള കാമ്പയിൻ പുരോഗമിക്കുമ്പോഴാണ് ഈ കാഴ്ചകൾ വെല്ലുവിളിയാകുന്നത്. നാപ്കിനുകൾ സംസ്കരിക്കുന്നതിന് സംവിധാനമില്ലാത്തതിനാൽ പൊതുവഴികളിലേക്ക് വലിച്ചെറിയുന്ന പ്രവണത കൂടി വരുന്നു. നാപ്കിനുകൾ സംസ്കരിക്കുന്നതിൽ സാധാരണക്കാർക്കുള്ള അറിവില്ലായ്മയാണ് ഇതുപോലെ വഴിയോരങ്ങളെ മലനമാക്കുന്നത്. കനാലുകളടക്കമുള്ള ജലസ്രോതസുകളും നാപ്കിൻ മാലിന്യങ്ങളുടെ ഭീഷണിയിലാണ്.റോഡുകളുടെ ഇരു വശങ്ങളിലും പൊന്തച്ചെടികൾ വളർന്ന് തിങ്ങിയിരിക്കുന്നതും മാലിന്യം വലിച്ചെറിയുന്നവർക്ക് മറയാണ്.

സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കണം

നാപ്കിൻ സംസ്കരണത്തിന് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഡബിൾ ചേമ്പർ ഇൻസിനറേറ്റർ സ്ഥാപിക്കണമെന്ന കർശന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. ജില്ലയിൽ മുഖത്തല ബ്ലോക്കിൽ ഇത് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സംസ്കരണ പ്ലാന്റുകൾക്ക് മാത്രം 60-70 ലക്ഷം രൂപ വേണ്ടി വരും. നാപ്കിനുകൾ മാലിന്യം നീക്കി വൃത്തിയാക്കി കഴുകി ഉണക്കിയ ശേഷമാണ് സംസ്കരണത്തിനായ് നൽകേണ്ടത്. മാലിന്യം ടോയ്ലറ്റിൽ ഉപേക്ഷിച്ച ശേഷം അതിലെ ജെൽ ഉപ്പിട്ട് നീക്കണം. അവശേഷിക്കുന്ന നാപ്കിനാണ് കഴുകി ഉണക്കേണ്ടത്.

കാര്യക്ഷമമായി ഹരിത കർമ്മസേന

മികച്ച എം.സി.എഫുകൾ ആവശ്യം

മാലിന്യ സംസ്കരണ പദ്ധതികളുടെ ആദ്യ ഘട്ടത്തിൽ കൃത്യമായ പഠനങ്ങളില്ലാതെ പോയത് സമയബന്ധിതമായ മുന്നേറ്റത്തിന് തിരിച്ചടിയായിട്ടുണ്ട്.പല തദ്ദേശ സ്ഥാപനങ്ങളും മതിയായ സൗകര്യമില്ലാതെ എം.സി.എഫുകളും മിനി എം.സി.എഫുകളും നിർമ്മിച്ച് ലക്ഷങ്ങൾ പാഴാക്കി. ശേഖരണത്തിനോ, തരം തിരിക്കലിനോ, സംസ്കരണത്തിനോ സൗകര്യമില്ലാത്തവയായിരുന്നു പല എം.സി.എഫുകളും. പൂർണ സജ്ജമായ എം.സി.എഫുകൾ ഉണ്ടെങ്കിലേ പ്ലാസ്റ്റിക് ഖര മാലിന്യങ്ങൾ അടക്കമുള്ളവ ശേഖരിച്ച് തരം തിരിച്ച് നൽകാനാകു.

നിർബന്ധിത പദ്ധതി

സാനിട്ടറി നാപ്കിനുകളുടെ സംസ്കരണം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നിർബന്ധിത പദ്ധതിയാക്കിയിട്ടുണ്ട്. ദിവസേന 500 കിലോ വരെയുള്ള നാപ്കിനുകൾ സംസ്കരിക്കാനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്തുകളുമായി ചേർന്ന് ബ്ലോക്ക് പഞ്ചായത്തുകൾ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കണം.

കെ. അനിൽകുമാർ,

ജില്ലാ കോർഡിനേറ്റർ,

ശുചിത്വ മിഷൻ, കൊല്ലം