കുണ്ടറ: ഇളമ്പള്ളൂർ പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എസ്.ഡി. അഭിലാഷ് (സി.പി.ഐ) വിജയിച്ചു. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ മുന്നണിയിലെ ധാരണ പ്രകാരം നിലവിലെ പ്രസിഡന്റ് റെജി കല്ലംവിള രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
ബി.ജെ.പി സ്ഥാനാർത്ഥി അനിൽകുമാറാണ് മത്സര രംഗത്തുണ്ടായിരുന്നത്. എൽ.ഡി.എഫ് 10, ബി.ജെ.പി 6, കോൺഗ്രസ് 4,
സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. എസ്.ഡി. അഭിലാഷിന് 10 ഉം അനിൽ കുമാറിന് 6 ഉം വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് അംഗങ്ങളും സ്വതന്ത്ര അംഗവും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ
പി. ഉണ്ണിക്കൃഷ്ണൻ വരണാധികാരിയായി. സി.പി. കുണ്ടറ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമാണ് എസ്.ഡി. അഭിലാഷ്.