പോരുവഴി :മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപെട്ട്
കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ പ്രതിഷേധ സായാഹ്നം നടത്തി. കെ. പി. സി .സി അംഗം എം .വി. ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനിൽ കാരക്കാട് അദ്ധ്യക്ഷനായി. ഡി.സി .സി ഭാരവാഹികളായ, പി.കെ. രവി, കാഞ്ഞിരവിള അജയകുമാർ,കെ.സുകുമാരൻ നായർ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി,ഐ.എൻ.ടി .യു.സി നേതാവ് എസ്. സുഭാഷ്, മഹിളാ കോൺഗ്രസ് നേതാവ് സി. സരസ്വതി അമ്മ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ, പെൻഷണേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി, സി.കെ.പൊടിയൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആർ.ഡി. പ്രകാശ്, പ്രസന്നൻ വില്ലാടൻ, ചക്കുവള്ളി നസീർ, പദ്മസുന്ദരൻ പിള്ള, ശശി ഏഴാംമൈൽ, രവികുമാർ, സുകേഷ്, മുൻ മണ്ഡലം പ്രസിഡന്റുമാരായ കൊമ്പിപള്ളിൽ സന്തോഷ്, നാസർ കിണറുവിള,സദാശിവൻപിള്ള,ടി എ. സുരേഷ് കുമാർ, എസ്. ശ്രീകുമാർ, രാജൻ അമ്പലത്തും ഭാഗം എന്നിവർ സംസാരിച്ചു.