പോരുവഴി: ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആനയടി ശ്രീ പഴയിടം നരസിംഹ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് വയോജനങ്ങൾക്കായുള്ള ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുദർശൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗംഗാദേവി സ്വാഗതം പറഞ്ഞു. ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ടി.എം.ഷിമി, പഞ്ചായത്ത് അംഗം സമദ് എന്നിവർ പങ്കെടുത്തു.