പോരുവഴി: 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സി.പി.എം ചങ്ങൻകുളങ്ങര വടക്ക് ബ്രാഞ്ച് സമ്മേളനത്തിൽ വച്ച് ഓച്ചിറ മദർ തെരേസ പാലിയേറ്റീവ് കെയറിന് സി.എസ്. ഹരിയുടെ ഓർമ്മയ്ക്കായി
ഭാര്യ പ്രൊഫ.പി.വി. സുവർണ്ണിനി നിർമ്മാല്യം ധനസഹായം നൽകി. പാലിയേറ്റീവ് കെയർ ചെയർമാൻ പി.ബി.സത്യദേവൻ ഏറ്റുവാങ്ങി. അനിത അദ്ധ്യക്ഷയായി. പാലിയേറ്റീവ് ജനറൽ സെക്രട്ടറി സ്നേഹ സന്തോഷ് , അഡ്വ.പ്രഹ്ലാദൻ, സുരേഷ് നാറാണത്ത്,പി.ബിന്ദു ഓച്ചിറ ,മുരളി, ജയകുമാർ, ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.