കൊല്ലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാത്തന്നൂർ മേഖല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ സെന്റ് ജോർജ് യു.പി.എസിൽ ഓണോത്സവം സംഘടിപ്പിച്ചു. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ബാലവേദി കുട്ടികൾ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ പങ്കെടുത്തു. ബാലവേദി അംഗം വൈഗ പതാക ഉദ്ഘാടനം നിർവഹിച്ചു. മീനാട് ബാലവേദി അംഗം ആദിത്യപ്രസാദ് സ്വാഗതം പറഞ്ഞു. ക്യാമ്പ് ഡയറക്ടർ അനിൽ ജനാർദ്ദനൻ ആമുഖ അവതരണം നടത്തി. തുടർന്ന് വിവിധ പഠന പ്രവർത്തനങ്ങൾ നടന്നു. ജാമിതീയ രൂപങ്ങൾ കൊണ്ടുള്ള പൂക്കള നിർമ്മാണവും ശാസ്ത്ര പ്രവർത്തനങ്ങളും നിരീക്ഷണങ്ങളും കുട്ടികളുടെ നാടകവും കലാപരിപാടികളും അരങ്ങേറി. പരിഷത്ത് ചാത്തന്നൂർ മേഖല പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള, സെക്രട്ടറി എസ്. ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് കെ. പ്രസാദ്, ജില്ലാ ബാലവേദി കൺവീനർ മോഹൻദാസ് തോമസ്, മേഖല ബാലവേദി കൺവീനർ എസ്. സുഭാഷ്, സംഘടന ചുമതലക്കാരായ കെ.ആർ. അജിലാൽ, ഡോ. ആർ. ജയചന്ദ്രൻ, കെ.വി. ഹരിലാൽ, രാധാകൃഷ്ണൻ, എസ്.വി. അശോക് കുമാർ, ജിനിൽ പ്രസാദ്, ഫവാസ് എന്നിവർ നേതൃത്വം നൽകി.