കൊല്ലം: കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ 70 ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്ക് ലഭിക്കുന്ന പ്രോവിഡന്റ് ഫണ്ട് പെൻഷൻ സംബന്ധിച്ച് കേന്ദ്രസർക്കാരും സെൻട്രൽ പി.എഫ് കമ്മിഷനും കാട്ടുന്ന അനീതിക്കെതിരെ കൂട്ടായ സമരം നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. മീറ്റർ കമ്പനിയിലെ റിട്ട. എംപ്ലോയീസ് അസോ. വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഇ.ഐ റിട്ട. എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.സുരേന്ദ്രബാബു അദ്ധ്യക്ഷനായി. സെക്രട്ടറി എം .മോഹനൻ റിപ്പോർട്ടും ട്രഷറർ എൻ. കൃഷ്ണൻകുട്ടി കണക്കും അവതരിപ്പിച്ചു. ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.വേണുഗോപാൽ, കെ.എസ്.ഇ.ബി റിട്ട. എക്സിക്യുട്ടീവ് എൻജീനിയർ കെ.ചന്ദ്രാനന്ദൻ, എസ്. രാധാക്യഷ്ണപിള്ള, വി.സോമൻപിള്ള, സി.എം. ബേബി എന്നിവർ സംസാരിച്ചു.