കൊല്ലം: വേ​ണാ​ട് എ​ക്‌​സ്​പ്ര​സിലെ തി​ക്കും തി​ര​ക്കുനുമിടെ യാ​ത്ര​ക്കാർ കു​ഴ​ഞ്ഞുവീ​ഴു​ന്ന​ സംഭവങ്ങൾ ആവർത്തിച്ചിട്ടും പരിഹാരം കാണാൻ റെ​യിൽ​വേ അധികൃതർ തയ്യാറാകാത്തത് പ്ര​തി​ഷേ​ധാർ​ഹ​മാ​ണെ​ന്ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി പ​റ​ഞ്ഞു. ജോ​ലി​ക്ക് പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥർ ഉൾ​പ്പടെയുള്ള യാ​ത്ര​ക്കാർ​ക്ക് യാ​ത്രാ സം​വി​ധാ​നം ഒരുക്കാനുള്ള ബാ​ദ്ധ്യ​ത​യിൽ നി​ന്ന് റെ​യിൽ​വേ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്. രാ​വി​ലെ വേ​ണാ​ട് എ​ക്‌​സ്​പ്ര​സ് പോ​യിക്ക​ഴി​ഞ്ഞാൽ കൊ​ല്ല​ത്ത് നി​ന്ന് എ​റ​ണാ​കു​ള​ത്തേക്ക് അ​ടു​ത്ത ട്രെയിൻ മ​ണി​ക്കൂ​റു​കൾ​ക്ക് ശേ​ഷമാണുള്ളത്. അതി​നാലാണ് കൊ​ല്ല​ത്ത് നി​ന്ന് വ​ട​ക്കോ​ട്ട് യാ​ത്ര ചെ​യ്യേ​ണ്ട​വ​രെ​ല്ലാം വേ​ണാ​ടി​നെ ആ​ശ്ര​യി​ക്കു​ന്നതും തിരക്ക് വർദ്ധിക്കുന്നതും. വി​ഷ​യ​ത്തിന്റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് വേ​ണാ​ടി​ന് ശേ​ഷം യാ​ത്ര​ക്കാർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​ക്ര​മ​ത്തിൽ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് ഒ​രു പാ​സ​ഞ്ചർ / മെ​മു സർ​വീ​സ് ആ​രം​ഭി​ക്കാൻ റെയിൽവേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.പി ആ​വ​ശ്യ​പ്പെ​ട്ടു.