പരവൂർ: സംസ്ഥാന വ്യവസായ വകുപ്പ് നടപ്പാക്കുന്ന 'സംരംഭക വർഷം 3.0' പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണ പരിപാടി കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെയും പരവൂർ നഗരസഭയുടെയും ആഭിമുഖ്യത്തിൽ നാളെ രാവിലെ 10ന് പരവൂർ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. സംരംഭകർക്ക് എങ്ങനെ ബാങ്ക് ലോണുകൾ പെട്ടെന്ന് ലഭ്യമാകും, വിജയകരമായി എങ്ങനെ സംരംഭം തുടങ്ങാം, സബ്സിഡിയോടെ ലോണുകൾ ലഭ്യമാക്കുന്ന സർക്കാർ പദ്ധതികൾ ഏതൊക്കെ, 1,20000 രൂപ ലോണെടുത്താൽ 90,000 രൂപ വരെ സബ്സിഡിയായി ലഭ്യമാകുന്ന വ്യക്തിഗത പദ്ധതികൾ, ഗ്രൂപ്പ് സംരംഭങ്ങൾക്ക് 5 ലക്ഷം രൂപ ലോണെടുത്താൽ 3,75000 രൂപ വരെ സബ്സി​ഡി​ ലഭിക്കുന്ന മുൻസിപ്പൽ പദ്ധതികൾ, വിവിധ പരിശീലന പരിപാടികൾ എന്നി​വയി​ൽ ക്ലാസുകൾ ഉണ്ടായിരിക്കും. നഗരസഭ ചെയർപേഴ്സൺ പി​. ശ്രീജ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ എ. സഫർകയാൽ അദ്ധ്യക്ഷത വഹിക്കും. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും വ്യവസായ വികസന ഓഫീസറുമായോ ഇ.ഡി.ഇയുമായോ ബന്ധപ്പെടണം. ഫോൺ: വ്യവസായ വികസന ഓഫീസർ-9188127039, ഇ.ഡി.ഇ-7012695002