കൊല്ലം: കേരള മുസ്ളിം ജമാഅത്ത് സംഘടിപ്പിച്ചുവന്ന മിലാദ് മാസാചരണത്തിന്റെ സമാപനം കുറിച്ച് നാളെ ജില്ലാ

നബിദിന റാലിയും മിലാദ് സമ്മേളനവും നടക്കും. കേരള മുസ്ളിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, എസ്.ജെ.എം എന്നിവ സംയുക്തമായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.

വൈകിട്ട് 4ന് ആശ്രാമം മൈതാനിയിൽ നിന്ന് റാലി ആരംഭിക്കും. കന്റോൺമെന്റ് മൈതാനിയിൽ സമാപിക്കും. 6ന് സി.കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ മിലാദ് കോൺഫറൻസ് നടക്കും. സമസ്ത ഉപാദ്ധ്യക്ഷൻ സിറാജുൽ ഉലമ പി എ ഹൈദറൂസ് ഉസ്താദ് പ്രാർത്ഥന നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ഡോ. എൻ.ഇല്യാസ് കുട്ടി അദ്ധ്യക്ഷനാകും.

കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി പ്രമേയ പ്രഭാഷണം, ഇസുദ്ദീൻ കാമിൽ സഖാഫി നബിദിന സന്ദേശം, ഡോ. പി.എ.മുഹമ്മദ് കുഞ്ഞ് സഖാഫി ആമുഖ പ്രഭാഷണം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ഹുബ്ബുൽ റസൂൽ പ്രഭാഷണം, എം.നൗഷാദ് എം.എൽ.എ സമ്മാനദാനം എന്നിവ നിർവഹിക്കും.

ജില്ലാ ജനറൽ സെക്രട്ടറി ഡോ. പി.എ.മുഹമ്മദ്കുഞ്ഞ് സഖാഫി, സ്വാഗതസംഘം ചെയർമാൻ അബ്ദുൽ റഹുമാൻ ബാഫഖി, ജനറൽ കൺവീനർ നൂറുദ്ദീൻ മഹ്ളരി, സെക്രട്ടറിമാരായ ഹംസ സഖാഫി, താഹാ മുസലിയാർ, കിളികൊല്ലൂർ വാഹിദ്, നൈസാം സഖാഫി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.