drawing-
ഓക്‌സ്‌ഫോർഡ് സ്‌കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രിയേറ്റീവ് ക്യാൻവാസ് എന്ന പേരിൽ നടത്തി​യ ഛായാചിത്ര രചന മത്സരം

കൊല്ലം: ഓക്‌സ്‌ഫോർഡ് സ്‌കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രിയേറ്റീവ് ക്യാൻവാസ് എന്ന പേരിൽ ഛായാചിത്ര രചന, ക്ലേ മോഡലിംഗ് മത്സരങ്ങൾ നടത്തി​. ജില്ലയിലെ വിവിധ സ്‌കൂളുകൾ പങ്കെടുത്ത ഛായാചിത്ര രചനാ മത്സരത്തിൽ കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി​ അനന്യ എസ്.സുഭാഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി എസ്. ശ്രേയ ദത്ത്, കൊല്ലം ക്രിസ്തുരാജ് സ്‌കൂളിലെ എ.എൽ. അഭിനവ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി​. ക്ലേ മോഡലിംഗ് മത്സരത്തിൽ കൊല്ലം ചിന്മയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഗഗൻ മോഹൻ, കൊല്ലം ക്രിസ്തുരാജ് സ്‌കൂളിലെ വിദ്യാർത്ഥി ആർ. ആലാപ്, കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥി ബി​. ജ്വാല എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.