delivin-

കൊല്ലം: റാഞ്ചിയിൽ നടന്ന സി.ഐ.എസ്.സി.ഇ സ്കൂളുകളുടെ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിന് മെഡൽ നേട്ടം. അണ്ടർ 19 വിഭാഗത്തിൽ ഡെൽവിൻ ഇഗ്നേഷ്യസിനും അണ്ടർ 17 വിഭാഗത്തിൽ ബി.എ. അമേയ, പിങ്ക റോഷ്ലിൻ എന്നിവർക്കും അണ്ടർ 14 ൽ ഡാഫ്നി റെങ്കയ്ക്കും വെങ്കല മെഡലുകൾ ലഭിച്ചു.