anusamran-
ആദി​ച്ചനല്ലൂർ പഞ്ചായത്ത് മുൻ പ്രസി​ഡന്റ് എം. സുന്ദരേശൻ പിള്ളയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആദിച്ചനല്ലൂർ, കൊട്ടിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്ലാക്കാട് എസ്.എൻ.ഡി​.പി​ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആദി​ച്ചനല്ലൂർ പഞ്ചായത്ത് മുൻ പ്രസി​ഡന്റ് എം. സുന്ദരേശൻ പിള്ളയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആദിച്ചനല്ലൂർ, കൊട്ടിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്ലാക്കാട് എസ്.എൻ.ഡി​.പി​ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചികിത്സ ധനസഹായ വിതരണം ഡി​.സി​.സി​ പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് നിർവഹിച്ചു. ഡി.സി.സി സെക്രട്ടറി എസ്..ശ്രീലാൽ അദ്ധ്യക്ഷത വഹി​ച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ഡോ. ശൂരനാട് രാജശേഖരൻ, അഡ്വ.എ.ഷാനവാസ്ഖാൻ, തൊടിയൂർ രാമചന്ദ്രൻ, നെടുങ്ങോലം രഘു, സിസിലി സ്റ്റീഫൻ, വിജയമോഹൻ, അജിത്കുമാർ, ശ്രീനാഗേഷ്, ശശിധരൻ പിള്ള, ബിജു വിശ്വരാജൻ, സുൾഫിക്കർ സലാം, അനിലാൽ, ചാത്തന്നൂർ മുരളി, ശാലു ദാസ്, കൊട്ടിയം നൈസാം തുടങ്ങിയവർ സംസാരിച്ചു. കെ.ജയചന്ദ്രൻ നായർ സ്വാഗതവും സജി സാമുവേൽ നന്ദിയും പറഞ്ഞു. പഞ്ചായത്തു ഹാളിൽ എം.സുന്ദരേശൻ പിള്ളയുടെ ഫോട്ടോ കെ. മുരളീധരൻ അനാച്ഛാദനം ചെയ്തു.