അമൃതപുരി (കൊല്ലം): അമൃത സസ്‌റ്റൈനബിൾ സോളിഡ് വെയ്സ്റ്റ് മാനേജ്‌മെന്റ് സെന്ററിൽ ഉത്പാദിപ്പിച്ച പുനർജ്ജനി ഉത്പന്നങ്ങൾ കൈമാറി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന ചടങ്ങിൽ സ്വാമി ഗുരുപാദാശ്രിതാനന്ദപുരി ഉത്പന്നങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറി.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം അനികർ മുഖ്യാതിഥിയായി. കോർപ്പറേറ്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് വിഭാഗം തലവൻ വിശ്വനാഥാമൃത ചൈതന്യ, സ്കൂൾ ഒഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ അച്യുതാമൃത ചൈതന്യ, സ്കൂൾ ഒഫ് എൻജിനിയറിംഗ് അസോസിയേറ്റ് ഡീൻ ഡോ. എസ്.എൻ.ജ്യോതി എന്നിവർ സംസാരിച്ചു.
അമലഭാരതം ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച ഖരമാലിന്യങ്ങൾ പ്രത്യേകം തയ്യാറാക്കിയ സോർട്ടിംഗ് സെന്ററുകളിൽ നിന്ന് വേർതിരിച്ചാണ് പുനർജനി ഉത്പന്നങ്ങൾ തയ്യാറാക്കിയത്.