കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ് അന്തിമവാദത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി പ്രോസിക്യൂഷൻ, പ്രതിഭാഗം വാദങ്ങൾ അവതരിപ്പിക്കാൻ ഒക്ടോബർ 18ന് കോടതി അനുമതി നൽകി. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ജി.ഗോപകുമാറാണ് കേസ് പരിഗണിക്കുന്നത്.
നവംബർ ആദ്യവാരം കേസിന്റെ വിധി പ്രഖ്യാപിച്ചേക്കും. പ്രതിഭാഗത്തിന് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ഇന്നലെ അവസരം നൽകിയിരുന്നു. കൊല്ലം കളക്ടറേറ്റ് വളപ്പിൽ 2016 ജൂണിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. കേസിൽ ബേസ് മൂവ്മെന്റ് എന്ന ഭീകര സംഘടനയിലെ മധുര സ്വദേശികളായ അബ്ബാസ് അലി, ഷാംസൻ കരീംരാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് പ്രതികൾ. കേസിലെ അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി വിസ്തരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആർ.സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസും ഹാജരായി.