
മൈനാഗപ്പള്ളി: ബി.ജെ.പി കർഷക മോർച്ച മണ്ഡലം ജന. സെക്രട്ടറിയും ബി.ജെ.പി മൈനാഗപ്പള്ളി തെക്ക് പഞ്ചായത്ത് സമിതി മുൻ പ്രസിഡന്റുമായിരുന്ന കടപ്പ മീനത്തേതിൽ വീട്ടിൽ അരവിന്ദാക്ഷൻ പിള്ള (73) നിര്യാതനായി. ഭാര്യ: ഭാർഗവിഅമ്മ. മക്കൾ: അക്ഷര അരവിന്ദ്, അഖിൽ ഘോഷ്. മരുമക്കൾ: വിനുകുമാർ, ചാന്ദിനി അഖിൽ. സഞ്ചയനം 29ന് രാവിലെ 7ന്.