
കൊല്ലം: കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് പി. സോമരാജന്റെ മാതാവ് കൊല്ലം വെണ്ടർമുക്ക് പുളിമൂട്ടിൽ വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ചന്ദ്രമതി (82) നിര്യാതയായി. പോളയത്തോട് വിശ്രാന്തിയിൽ സംസ്കാരം നടത്തി. മറ്റ് മക്കൾ: പി.ശകുന്തള, പി.ഷീലാകുമാരി, പി.സുരേഷ്ബാബു (എസ്.എൻ.ഡി.പി യോഗം തെക്കേവിള ശാഖാ അക്ടിംഗ് പ്രസിഡന്റ്, സി.ടി.വി ചെയർമാൻ, കേരള വിഷൻ ജില്ലാ പ്രസിഡന്റ്), പി.സന്തോഷ് (ബിസിനസ്). മരുമക്കൾ: എസ്. ശാന്തകുമാരി, പി. ആനന്ദൻ, ബി. സുപ്രസേനൻ, ടി.ഡി. രജനി, എൻ.ആശ. സഞ്ചയനം 30ന് രാവിലെ 7ന്.