ചടയമംഗലം: ചാരായം വാറ്റി വീട്ടിൽ സൂക്ഷിച്ചിരുന്ന സംഭവത്തിൽ പ്രതിയെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു.കോട്ടുക്കൽ കാവതിയോട് ബിനുവിന്റെ വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിൽ നിന്നാണ് ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.എക്‌സൈസ് ഇൻസ്‌പെക്‌ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.ഗ്രേഡ് അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർമാരായ ജി. ഷാനവാസ്,സാംബൻ,സിവിൽ എക്‌സൈസ് ഓഫീസർ എ.സബീർ, ജയേഷ്,മാസ്‌റ്റർ ചന്തു,വനിത സിവിൽ എക്‌സൈസ് ഓഫീസർ ലിജി എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
ഓണത്തിന് തുടങ്ങിയ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റേഞ്ചിൽ ഇതുവരെ അഞ്ച് അബ്‌കാരി കേസുകൾ രജിസ്‌റ്റർ ചെയ്തതായി എക്സൈസ് അറിയിച്ചു.