 
തൊടിയൂർ: തൊടിയൂർ ആറ്റുപുറത്ത് സ്വദേശിയായ സുഭാഷിന്റെ ജീവിതം മുച്ചക്രവാഹനത്തിലായിട്ട് 17 വർഷമായി. ജീവിതം മാറ്റിമറിച്ച ആ സംഭവം ഓർക്കുമ്പോൾ തന്നെ സുഭാഷിന്റെ മുഖത്ത് ഭീതി നിഴലിക്കും. 2007 നവംബർ 8, രാത്രി 11.30ന് 24 കാരനായ സുഭാഷ് സഞ്ചരിച്ച സുസുക്കി ബൈക്കിന് പിന്നിൽ മറ്റൊരു ഇരുചക്രവാഹനം വന്നിടിച്ചു. ബൈക്ക് ഓടിച്ചിരുന്ന സുഭാഷ് തലയിടിച്ച് റോഡിൽ വീണു. ഇടിച്ച വാഹനം നിറുത്താതെ പാഞ്ഞു പോയി. കരുനാഗപ്പള്ളി മാർക്കറ്റിന് കിഴക്ക് സി.എസ്.കടവിന് സമീപമായിരുന്നു അപകടം. വെൽഡറായ സുഭാഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
മാസങ്ങൾ നീണ്ട ചികത്സ നടത്തിയെങ്കിലും സുഭാഷിന് പൂർവ സ്ഥിതി വീണ്ടെടുക്കാനായില്ല. നേരെ നിവർന്ന് നിൽക്കുവാനും സാംസാരിക്കുവാനുമൊക്കെ ബുദ്ധിമുട്ടനുഭവപ്പെട്ടു. ചികിത്സാ ചെലവുകൾ ലക്ഷങ്ങൾ കടന്നു. ഒരു നിർദ്ധന കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു അത്. കടം വാങ്ങിയും സുമനസുകളുടെ സഹായത്താലുമാണ് ആശുപത്രി ബില്ലടച്ചത്. ദീർഘനാളുകൾക്ക് ശേഷം എം.എ.സി.ടി നഷ്ടപരിഹാരമായി വിധിച്ച 13 ലക്ഷം രൂപകൊണ്ട് കടം വീട്ടി. തൊടിയൂർ പഞ്ചായത്ത് 22-ാം വാർഡിൽ ആറ്റുപുറത്ത് വീട്ടിൽ താമസിക്കുന്ന കശുഅണ്ടി തൊഴിലാളിയായ സഹോദരിക്കൊപ്പമാണ് സുഭാഷ് ഇപ്പോൾ താമസിക്കുന്നത്. സ്വന്തമായി വരുമാനമാർഗമില്ലാത്ത സുഭാഷിന് സർക്കാർ നൽകുന്ന 1600 രൂപ പെൻഷനാണ് ഏക ആശ്രയം.ഫോൺ: 9544994527