കരുനാഗപ്പള്ളി: ശിവഗിരിമഠം ശ്രീനാരായണ ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം 1 ന് ആരംഭിച്ച ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ശ്രീനാരായണ ഗുരുവിന്റെ പ്രഥമ ശിഷ്യനാമായിരുന്ന സ്വാമി ബോധാനന്ദയുടെ സമാധി ദിവസമായ കന്നി 9ന് സമാപിച്ചു. കരുനാഗപ്പള്ളി ഗുരുധർമ്മ പ്രചരണ ഹാളിൽ സംഘടിപ്പിച്ച സമ്മേളനം ശിവഗിരിമഠം സ്വാമി വിരജാനന്ദഗിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ. വിനോദ് അദ്ധ്യക്ഷനായി. സ്വാമി ദേശിയാനന്ദയതി അനുഗ്രഹ പ്രഭാഷണവും ഗുരുധർമ്മ പ്രചരണ സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ മുഖ്യ പ്രഭാഷണവും നടത്തി. ജില്ലാ പ്രസിഡന്റ് എം.എസ്.മണിലാൽ, ജില്ലാ സെക്രട്ടറി സുന്ദരേശൻ, മാതൃവേദ് ജില്ലാ പ്രസിഡന്റ് മൃദുലകുമാരി, സെക്രട്ടറി സുഷമാ പ്രസന്നൻ, മണ്ഡലം സെക്രട്ടറി ആർ.ഹരീഷ്, ശ്രീവിദ്യ എന്നിവർ സംസാരിച്ചു.