കൊല്ലം: ജില്ലയിൽ ഡിജിറ്റൽ സർവേ പൂർത്തിയായ 12 വില്ലേജുകളിലെ സർവേ രേഖകൾ പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു. മങ്ങാട്, കുലശേഖരപുരം വില്ലേജുകളിലേത് 30 വരെയും മറ്റ് വില്ലേജുകളിലേത് ഒക്ടോബർ 15 വരെയും പരിശോധിക്കാം. വില്ലേജുകളും പരിശോധനയ്ക്ക് ഹാജരാകേണ്ട ഓഫീസുകളും ചുവടെ.

മങ്ങാട്, കിളികൊല്ലൂർ, കൊറ്റങ്കര- കൊല്ലം താലൂക്ക് കച്ചേരി റീ സർവേ അസി. ഡയറക്ടർ ഓഫീസ്. കുലശേഖരപുരം, കല്ലേലിഭാഗം, തൊടിയൂർ- കരുനാഗപ്പള്ളി റീ സർവേ സൂപ്രണ്ട് ഓഫീസ്. പുനലൂർ, വാളക്കോട്- വാളക്കോട് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ്. ഇടമൺ- വാളക്കോട് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ്. തലവൂർ- തലവൂർ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ്. വിളക്കുടി- വിളക്കുടി ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ്. പത്തനാപുരം- ചേലക്കോട് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ്.