കൊല്ലം : 35 വർഷത്തെ പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതായതുപോലെ കേരളത്തിൽ പിണറായി സർക്കാരിനും ദയനീയ പതനമാകുമെന്ന് പി.സി .വിഷ്ണുനാഥ് എം.എൽ.എ അഭിപ്രായപ്പെട്ടു. എഴുകോൺ ജംഗ്ഷനിൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. കമ്മിറ്റി പ്രസിഡന്റ് കെ.ജയപ്രകാശ് നാരായണൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എഴുകോൺ നാരായണൻ, അഡ്വ.സവിൻ സത്യൻ, കെ. മധു ലാൽ, അഡ്വ.സജീവ് ബാബു,അഡ്വ.രവീന്ദ്രൻ,സി.ആർ. അനിൽകുമാർ,പി.ഗണേഷ് കുമാർ ,ചാലൂർക്കോണം അനിൽകുമാർ, അഡ്വ.ബിജു എബ്രഹാം, ബിനു കോശി, സുശീൽ കുമാർ,രേഖ ഉല്ലാസ്,ആതിര ജോൺസൺ, സുഹർബാൻ, പ്രസന്നതമ്പി,സൂസൻ വർഗീസ്,ഡോ. സൂര്യദേവൻ, രാജീവ് വിനായക, സാബു രവീന്ദ്രൻ, അഡ്വ.രതീഷ് കിളിത്തട്ടിൽ, രാജു, പുഷ്പാംഗദൻ,മണ്ഡലം പ്രസിഡന്റുമാരായ രവീന്ദ്രൻ പിള്ള,പ്രസാദ് കായില,കുട്ടൻപിള്ള, എം.എസ്.പീറ്റർ, കനകദാസ്, സത്യപാലൻ ചാലൂർക്കോണം ശ്രീകുമാർ,ഗിരിജാ സോമരാജൻ,പി.സി.ജയിംസ്, ജിജു ജേക്കബ്, ജോൺസൺ കൊട്ടറ, രമാദേവി അമ്മ, രാജു വെട്ടില കോണം,വിജയപ്രകാശ്, മനു മുട്ടറ ജയചന്ദ്രൻ വെളിയം തുടങ്ങിയവർ സംസാരിച്ചു.