കുണ്ടറ: പുതുശ്ശേരിക്കോണം വിവേകദായിനി ലൈബ്രറിയും ഭാരതീയ തപാൽ വകുപ്പും കുണ്ടറ ഈസ്റ്റ് യൂണിറ്റും ചേർന്ന് നാളെ രാവിലെ 9.30 മുതൽ 4 വരെ തപാൽ ആൻഡ് ആധാർ മേള നടത്തും. രാവിലെ 9ന് എഴുകോൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുഹർബാൻ ഉദ്ഘാടനം നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് അഡ്വ. ജി.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിൽ
കൊല്ലം നോർത്ത് സബ് ഡിവിഷൻ പോസ്റ്റൽ ഇൻസ്പെക്ടർ വി.എസ്. നീതു സംസാരിക്കും. നെടുമ്പായിക്കുളം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ വി.എസ്. വിവേക് സ്വാഗതവും ലൈബ്രറി സെക്രട്ടറി സി.ആർ. സുനിൽ ബാബു നന്ദിയും പറയും. പുതിയ ആധാർ, തിരുത്തലുകൾ, ബയോമെട്രിക് രജിസ്ട്രേഷൻ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് എന്നീ സേവനങ്ങൾ ലഭ്യമാണ്.