photo
അഡ്വ: ബി.ബി .രാജഗോപാൽ അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവായിരുന്ന അഡ്വ.ബി.ബി.രാജഗോപാലിന്റെ 7-ാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കെ.പി.സി.സി സെക്രട്ടറിമാരായ തൊടിയൂർ രാമചന്ദ്രൻ, എൽ.കെ. ശ്രീദേവി, ഡി.സി.സി ജനറൽ സെക്രട്ടറി രമാഗോപാലകൃഷ്ണൻ, അഡ്വ. എം.എ.ആസാദ്, മണിലാൽ ചക്കാലത്തറ, എസ്.സദാശിവൻ, ബിജു പാഞ്ചജന്യം, ത്രിദീപ് കുമാർ, ശശിധരൻ പിള്ള, റാഷിദ് എ.വാഹിദ്, അനീ തെങ്ങു വെച്ചന്റെയ്യത്, പി.കെ.രാധാമണി, നിസ തൈക്കൂട്ടത്തിൽ, മിനിമണികണ്ഠൻ,ശാമില കടത്തൂർ, പാവുമ്പ സുനിൽ, മുകേഷ്, സദാശിവൻ പിള്ള,വിജയൻ നായർ,സോമൻ തുടങ്ങിയവർ സംസാരിച്ചു. ബി.ബി.രാജഗോപാൽ സ്മാരക പ്രതിഭാ പുരസ്കാരം സിനിമ തിരക്കഥ കൃത്ത്,സംവിധായകനുമായ ജയേഷ് മൈനാഗപ്പള്ളിക്ക് നൽകി. ബി.ബി. രാജഗോപാൽ സ്മാരക വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.