photo
ജീവകാരുണ്യ പ്രവർത്തകനും അഞ്ചൽ സുഹൃത് വേദി മുതിർന്ന അംഗവുമായ ഡി. കൃഷ്ണൻകുട്ടിയെ സുഹൃത് വേദി രക്ഷാധികാരിയും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ.വി.കെ. ജയകുമാർ പൊന്നാട അണിയിച്ച് ആദരിക്കുന്നു. യശോധരൻ രചന, എ.ജെ. പ്രതീപ്, അനീഷ് കെ. അയിലറ, ടോണി മാത്യു ജോൺ, ഫസിൽ അൽഅമാൻ തുടങ്ങിയവർ സമീപം

അഞ്ചൽ: ജീവകാരുണ്യ പ്രവർത്തകനും അഞ്ചൽ സുഹൃത് വേദി മുതിർ അംഗവുമായ കുരുവിക്കോണം ഡി. കൃഷ്ണൻകുട്ടിയെ സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സുഹൃത് വേദി രക്ഷാധികാരിയും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ.വി.കെ.ജയകുമാർ ഡി.കൃഷ്ണൻകുട്ടിയെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പുനലൂർ എസ്.എൻ.ഡി.പി യോഗം യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതിപ്, സി.കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ, രചന ഗ്രാനൈറ്റ്സ് എം.ഡിയും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ യശോധരൻ രചന, ഗുരുധർമ്മ പ്രചരണസഭ താലൂക്ക് കമ്മിറ്റി അംഗം അശോകൻ കുരുവിക്കോണം. ലയൺസ് ഇന്റർ നാഷണൽ സോൺ ചെയർമാൻ ടോണി മാത്യു ജോൺ, അഞ്ചൽ മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ് ഫസൽ അൽ അമാൻ, പു.ക.സ അഞ്ചൽ ഏരിയ കമ്മിറ്റി അംഗം ബി.മുരളി, ശ്രീകുമാർ ഭാരതീപുരം, ശ്യാം പനച്ചവിള, കൃഷ്ണൻ കുട്ടിയുടെ കുടുംബാംഗങ്ങളായ രാഹുൽ, രചന, അനൂപ്, സുധാകരൻ തുടങ്ങിയവർ

പങ്കെടുത്തു.