തൃക്കരുവ: തൃക്കരുവ പഞ്ചായത്ത് പരിധിയിൽ വരുന്ന എസ്.എൻ.വി സംസ്കൃത ഹൈസ്കൂൾ ഗ്രൗണ്ട് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി.

15ൽ അധികം നായ്ക്കൾ രാത്രിയും പകലും സ്കൂൾ പരിസരത്തും മുകളിലെത്തെ നിലയിലുമാണ് തമ്പടിച്ചിരിക്കുന്നത്. സ്കൂൾ തുറക്കാനെത്തുന്ന ജീവനക്കാർ വടിയോ മറ്റോ കൈയിൽ കരുതേണ്ട അവസ്ഥയാണ്. കുട്ടികളെ നായ്ക്കൾ ഗ്രൗണ്ടിലിട്ടു ഓടിക്കുന്നതും പതിവാണ്. നായ ശല്യം കാരണം പല ദിവസങ്ങളിലും കുട്ടികൾ സ്കൂളിൻെളാള അവസ്ഥയുമുണ്ട്. രക്ഷാകർത്താക്കളും നാട്ടുകാരും പരാതി പറഞ്ഞിട്ടും സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം. സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതാണ് പ്രധാന കാരണം. ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് രക്ഷാകർത്താക്കൾ.