കൊല്ലം: ആയുർവേദ - ഹോമിയോ ഡിസ്‌പെൻസറികളും ആശുപത്രികളും എൻ.എ.ബി.എച്ച് നിലവാരത്തിൽ ഉയർത്താനുള്ള അസസ്‌മെന്റ് നടപടികളുടെ ജില്ലാതല ഉദ്ഘാടനം കണ്ണനല്ലൂർ സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.സിന്ധു നിർവഹിച്ചു.
ജില്ലയിലെ ആറ് ആയുർവേദ ഡിസ്‌പെൻസറികളും രണ്ട് ഹോമിയോപ്പതി ഡിസ്‌പെൻസറികളും ഈ ഘട്ടത്തിൽ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങളാണ് നടത്തുക. അസസ്‌മെന്റ് നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സതീഷ് കുമാർ, വാർഡ് അംഗം സജാദ് സലിം, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പൂജ, ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. അഭിലാഷ്, ആയുർവേദത്തിന്റെ ജില്ലയിലെ ക്വാളിറ്റി ടീം അംഗങ്ങൾ, ഹോമിയോപ്പതി ക്വാളിറ്റി ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.