ddd
നസറുദ്ദീൻ മൂസ

കൊല്ലം: നബി​ദി​ന റാലി​ക്കി​ടെ ഗതാഗതം നിയന്ത്രി​ക്കാനെത്തി​യ പൊലീസ് സംഘത്തി​ന്റെ വാഹനം, റാലി​യി​ൽ ഉണ്ടായി​രുന്നു ലോറി​ കൊണ്ട് ഇടി​ച്ചു തകർത്ത കേസി​ലെ മുഖ്യപ്രതി​ പി​ടി​യി​ൽ. പരവൂർ കോങ്ങൽ മെത്തകഴികം നസറുദ്ദീൻ മൂസയാണ് (37) പരവൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 6 ന് പരവൂർ തെക്കുംഭാഗം റോഡിൽ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനമാണ് പ്രതികൾ തകർത്തത്. പൊലീസ് വാഹനങ്ങൾ നിയന്ത്രിച്ചതായി​രുന്നു പ്രകോപനം. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളിൽ ഡ്രൈവറെ പൊലീസ് പിടികൂടി​യിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ മോൽനോട്ടത്തിൽ പരവൂർ ഇൻസ്പെക്ടർ ദീപു, എസ്.ഐമാരായ വിജയകുമാർ, ബിജു, പ്രകാശ്, എസ്.സി.പി.ഒ മനോജ്, പ്രേംലാൽ, സി.പി.ഒ അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.