ns
കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെയ്ക്കുക, പൊലീസ് ക്രിമിനൽ കൂട്ട്കെട്ട് അവസാനിപ്പിക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ, ഗോകുലം അനിൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കല്ലട വിജയൻ, കല്ലട രമേശ്,പി.നൂർദീൻ കുട്ടി, തോമസ് വൈദ്യൻ, കല്ലട ഗിരീഷ്, രവി മൈനാഗപ്പള്ളി, വർഗ്ഗീസ് തരകൻ, പി.എം.സെയ്ദ് , എം.വൈ.നിസാർ ,ഗോപൻ പെരുവേലിക്കര,വിനോദ് വില്ല്യത്ത്, രാജു ലോറൻസ് ,ഷിബു മൺറോ , സിജു കോശി വൈദ്യൻ, സൈറസ് പോൾ, എം.കെ.സുരേഷ് ബാബു,ചന്ദ്രൻ കല്ലട, എൻ.സോമൻപിള്ള , റഷീദ് ശാസ്താംകോട്ട, ഓമന കുട്ടൻ ഉണ്ണിത്താൻവിള, വിദ്യാരംഭം ജയകുമാർ , അബ്ദുൽ സലാം പോരുവഴി ,സുരേഷ് ചന്ദ്രൻ , ഹാഷിം സുലൈമാൻ , തടത്തിൽ സലിം,റിയാസ് പറമ്പ്, എസ്.ബീന കുമാരി തുടങ്ങിയവർ സംസാരിച്ചു