 
കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ ജില്ലയിലെ മികച്ച ഗ്രാമീണ ഗ്രന്ഥശാല ലൈബ്രേറിയനുള്ള പ്രൊഫ. കല്ലട രാമചന്ദ്രൻ സ്മാരക ലൈബ്രേറിയൻ അവാർഡിന് തൃക്കടവൂർ സാഹിത്യ സമാജം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ നായർ അർഹനായി. 10,001 രൂപയും ബഹുമതിപത്രവും ഉപഹാരവുമാണ് അവാർഡ്. മൂന്നാര പതിറ്റാണ്ടുകാലത്തെ ഗ്രന്ഥശാല പ്രവർത്തനം കണക്കിലെടുത്താണ് പുരസ്‌കാരം. ഗ്രന്ഥശാലയുടെ ലൈബ്രേറിയൻ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തൃക്കടവൂർ കൃഷിഭവൻ പരിധിയിലെ മികച്ച നെൽകർഷകനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.