പുനലൂർ: കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ശശിധരൻ, മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, നേതാക്കളായ സഞ്ജുബുഖാരി, എസ്.ഇ.സഞ്ജയ്ഖാൻ ,വെഞ്ചേമ്പ് സുരേന്ദ്രൻ, ജി.ജയപ്രകാശ്, ഷെമി എസ്.അസീസ്, സാബു അലക്സ്, ബിനുശിവപ്രസാദ്,എസ്.നാസർ തുടങ്ങിയ സംസാരിച്ചു.