riyas-46

തൊടിയൂർ: മുഴങ്ങോടി പുതുശേരിൽ വീട്ടിൽ റിയാസ് (46) ട്രെയിൻ തട്ടി മരിച്ചു. ഇന്നലെ രാവിലെ 6.30ന് കല്ലുകടവ് പാലത്തിന് സമീപമായിരുന്നു അപകടം. ശൂരനാട് പി.എച്ച്.സിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന റിയാസ് ഭാര്യയുമായി പിണക്കത്തിലായിരുന്നെന്നും കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളായ ഹിലാൽ, ഹിദാ ഫാത്തിമ, ഹന ഫാത്തിമ എന്നിവർ മക്കളാണ്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.