കൊട്ടാരക്കര :ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ(എ.കെ.പി.ബി.എ)താലൂക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ഗോപു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശുഭവർമ്മ രാജ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് വി.വർഗീസ് നെടിയവിള അദ്ധ്യക്ഷനായി.

ബിനു ചെറിയാൻ, അശോകൻ, ബാബു ആനന്ദൻ,എസ്. അജയകുമാർ, മാത്യു അലക്സ്,പി.മനു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ :വി.വർഗീസ്( പ്രസിഡന്റ്), എസ്.അജയകുമാർ( സെക്രട്ടറി),മാത്യു അലക്സ്( ട്രഷറർ )